കൊച്ചി: കൊച്ചി വടുതലയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തീ കൊളുത്തിയ രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിന്‍ ദാസ്( 35) മരണപ്പെട്ടത്.
സംഭവത്തിനു ശേഷ ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറും ജീവനൊടുക്കിയിരുന്നു. പൊള്ളലേറ്റ മറ്റൊരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ ആലപ്പുഴ എഴുപുന്ന സ്വദേശിയാണ്. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് രണ്ടുപേരുടെയും ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്തത്.
കൊച്ചി പച്ചാളത്തെ ഷണ്മുഖം റോഡില്‍ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ഷണ്മുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റേയും കടയിലുണ്ടായിരുന്ന റിജിന്റെയും ദേഹത്തേയ്ക്ക് പെട്രോളൊഴിക്കുകയായിരുന്നു. ശേഷം തീ കൊളുത്തുകയായിരുന്നു. ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോള്‍ ഒഴിച്ചതെന്ന് പോലീസ് പറയുന്നു.
Discussion about this post