തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് നടനു മാത്രമായി പ്രത്യേകം ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന് 40 ന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഈ ഉത്തരവ് ബാധമാക്കില്ല എന്ന് പറയുന്നതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
നാല് ആനക്കൊമ്പുകള്‍ മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടനു മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post