തുടര്‍ച്ചയായ രണ്ടാം ദിനത്തിലും സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 34,680 രൂപയിലെത്തി. ഗ്രാമിന് 4315 രൂപയാണ് ഇപ്പോള്‍. മെയ് 18ന് പവന്റെ വില റെക്കോഡ് നിലവാരമായ 35,040 രൂപയിലെത്തിയിരുന്നു. അടുത്തദിവസംതന്നെ 520രൂപയാണ് കുറഞ്ഞത്. മൂന്നുദിവസമായി വര്‍ധിച്ചുകൊണ്ടിരുന്ന ആഗോള വിപണിയിലെ വിലയില്‍ വ്യാഴാഴ്ചയാണ് ഇടിവ് സംഭവിച്ചത്.
സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,745.32 ഡോളറിലെത്തി. കൊവിഡ് വ്യാപനം നിയന്ത്രണത്തിലാകുകയും യുഎസ്-ചൈന തര്‍ക്കത്തിന് അയവുവരികയും ചെയ്താല്‍ മാത്രമെ അത് സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിക്കുകയൊള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.
നിക്ഷേപകര്‍ വ്യാപകമായി വിറ്റ് ലാഭമെടുത്തതുകൊണ്ടാണ് വിലയില്‍ താല്‍ക്കാലികമായി കുറവുണ്ടായത്. കേരളത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയതോടെ ജുവലറികള്‍ ബുധനാഴ്ചമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
Discussion about this post