പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത ഇകെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍.സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി നമസ്‌കരിക്കാന്‍ അനുമതി നല്‍കിയാല്‍ പെരുന്നാള്‍ നമസ്‌കാരത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ല, അതിനാല്‍ അനുമതി നല്‍കണം എന്നുമാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെടുന്നത്.

കല്യാണത്തിന് 50 പേര്‍ കൂടുന്നതിനേക്കാള്‍ ബുദ്ധിമുട്ട്, പെരുന്നാള്‍ നമസ്‌കാരം ഉണ്ടാക്കില്ലെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. കൂടാതെ വൈറസ് വ്യാപനം കുറവുള്ള ഗ്രാമപ്രദേശങ്ങളില്‍ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കണം, ഒരു നാട്ടില്‍ ഒന്നോ രണ്ടോ മൂന്നോ ജുമുഅ നമസ്‌കാരത്തിനും അവസരം നല്‍കണം, ഉപാധികളോടെയുള്ള അനുമതി മതപരമായ ചടങ്ങുകള്‍ക്ക് അനുവദിച്ച് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version