പോരാടാന്‍ ഉറച്ച് കേരളം; സ്പര്‍ശനം ഇല്ല, ഡിസ്‌പെന്‍സര്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ പുറത്തിറക്കി; പങ്കുവെച്ച് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ലോകത്തെ തന്നെ പിടികൂടിയ മഹാമാരിയായ കൊവിഡ് പോരാട്ടത്തില്‍ തളരാതെ പോരാടുകയാണ് കേരളം. ബ്രേക്ക് ദ ചെയിനും തുപ്പല്ലേ തോറ്റുപോകും എന്ന ക്യാംപെയിനുമെല്ലാം കൊവിഡ് പോരാട്ടത്തിന് കേരളം നെഞ്ചിലേറ്റി കഴിഞ്ഞു. ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ മാസ്‌കും സാനിറ്റൈസര്‍ ഉപയോഗം കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞു.

ഇപ്പോള്‍ തോറ്റുകൊടുക്കാതെ മുന്‍പോട്ട് തന്നെ പോവുകയാണ് കേരളം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

സ്പര്‍ശനം ഇല്ലാതെ സാനിറ്റൈസര്‍ ലഭ്യമാകുന്ന സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ എന്ന ഓട്ടോമാറ്റിക് മെഷീനാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി കുറിച്ചു. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവിതരണ വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവ സംയുക്തമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ പുറത്തിറക്കി. സ്പര്‍ശനം ഇല്ലാതെ സാനിറ്റൈസര്‍ ലഭ്യമാകുന്ന സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ എന്ന ഓട്ടോമാറ്റിക് മെഷീനാണ് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവിതരണ വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവ സംയുക്തമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതാണ്.

Exit mobile version