കല്‍പ്പറ്റ: മൂന്ന് പോലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട മാനന്തവാടി പോലീസ് സ്റ്റേഷന് വീണ്ടും തുറന്നു. ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ സ്റ്റേഷന് സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തുകയും ചെയ്തു.
മൂന്നു ദിവസത്തെ ക്വാറന്റൈന് കഴിഞ്ഞതിന് ശേഷമാണ് ജില്ല പോലീസ് മേധാവി സ്റ്റേഷന് സന്ദര്‍ശിച്ചത്. ചൊവ്വാഴ്ച പതിനൊന്നരയോടെയാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 13 പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ജോലിയിലുള്ളത്. ഇവര്‍ സ്റ്റേഷനകത്തെ ജോലികളാണ് ചെയ്യുന്നത്. പതിമൂന്ന് പേരും നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിയ ശേഷമാണ് എത്തിയത്. സ്റ്റേഷന് പുറത്തുള്ള പരിശോധനകള്‍, പട്രോളിങ് തുടങ്ങിയ ജോലികളില്‍ തല്ക്കാലം ഇവര്‍ പങ്കെടുക്കില്ലെന്നാണ് വിവരം. രോഗം ബാധിച്ച പോലീസുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തവരെ മാത്രമാണ് ഡ്യൂട്ടി നല്‍കിയിട്ടുള്ളത്.
മറ്റ് ഉദ്യോസ്ഥര്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജോലിയില്‍ പ്രവേശിക്കുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു. സ്റ്റേഷന് തുറക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തി ശുചിത്വത്തെക്കുറിച്ച് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
Discussion about this post