തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ(മെയ് 20) മുതല്‍ പുനഃരാരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് നടത്തുകയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 1,850 ഷെഡ്യൂള്‍ സര്‍വീസുകളാണ് ജില്ല അടിസ്ഥാനത്തില്‍ ആരംഭിക്കുക. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യവും അനുസരിച്ച് മാത്രമേ സര്‍വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം എന്നും മന്ത്രി അറിയിച്ചു.
മാസ്ക് ധരിച്ച യാത്രക്കാരെ മാത്രമേ ബസില്‍ അനുവദിക്കൂ. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വീസ് നടത്തുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68. ഇങ്ങനെയാണ് സര്‍വീസുകളുടെ എണ്ണം.
Discussion about this post