തൃശ്ശൂര്‍: കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വാദ്യമേളക്കാര്‍ എല്ലാവരും ദുരിതത്തിലാണ്. ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്ന വാദ്യകലാകാരന്മാര്ക്ക് സഹായവുമായി രംഗത്ത് വന്നിരിക്കുകയാണ് സതീഷ് കെകെ എന്ന യുവാവ്.
ദുരിതം അനുഭവിക്കുന്ന വാദ്യകലാകാരന്മാര്ക്ക് അവശ്യസാധനങ്ങളുടെ കിറ്റ് എത്തിച്ചു നല്‍കിയാണ് ഇദ്ദേഹം മാതൃകയാകുന്നത്. ഉത്സവ മേളങ്ങള്‍ ഇല്ലാതായതോടെ വരുമാനം നിലച്ച 40 ഓളം വാദ്യകലാകാരന്മാരുടെ കുടുംബങ്ങള്‍ക്കാണ് സഹായം എത്തിച്ചു നല്‍കിയത്. അരി , പഞ്ചസാര, എണ്ണ, മുളക് തുടങ്ങി പത്തൊളം ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റാണ് വാദ്യകലാകാരന്മാര്ക്ക് ഇദ്ദേഹം എത്തിച്ചു നല്‍കിയത്.
സാമൂഹിക അകലവും സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് നിയന്ത്രണങ്ങളും പാലിച്ചാണ് ഇദ്ദേഹം കിറ്റ് നല്‍കിയത്. മുവാറ്റുപുഴ ‘കുന്നലക്കാടന്‍സ്’ എന്ന പേരിലുള്ള ചെണ്ട മേള ട്രൂപ്പിന്റെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം.
Discussion about this post