തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 2036 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്വാറന്റൈന് ലംഘിച്ചതിന് 14 കേസുകളും ഇന്ന് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ മേല്‍നോട്ട ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരിയെ ഏല്പിച്ചു. മാസ്ക് ധരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പോലീസ് ആരംഭിച്ച ക്യാംപെയ്ന് കൂടുതല്‍ പുതുമകളോടെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
74426 പേരാണ് ഇതുവരെ കര,വ്യോമ,നാവിക മാര്‍ഗ്ഗങ്ങളിലൂടെ കൊവിഡ് പാസുമായി എത്തിയത്. ഇവരില്‍ 44712 പേര് റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. 66239 പേരാണ് റോഡ് മാര്‍ഗം വന്നത്. ഇതില്‍ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തില്‍ വന്നവരില്‍ 53 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
കപ്പല്‍ മാര്‍ഗം വന്ന ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് ഇത്രയും ആളുകള്‍ എത്തിയത്. 6054 പേരില്‍ 3305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈന്‍ിലാക്കി . ഹോം ഐസൊലേഷനില്‍ 2749 പേരെ മാറ്റി. 123 പേരെ ആശുപത്രിയിലുമാക്കി എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post