പത്തനംതിട്ട: മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ മെയ് 20 മുതല്‍ 23 വരെ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തുമെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്.
ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ നദികളില്‍ ജലനിരപ്പ് 50 സെന്റീമീറ്റര്‍ വരെ ഉയരുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാര്‍, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണെന്ന് കളക്ടര്‍ അറിയിച്ചു.
അതേസമയം, ഉംപുണ്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. 55 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post