കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ കുത്തനെ ഇടിഞ്ഞു; പവന് കുറഞ്ഞത് 520 രൂപ

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ കുത്തനെ ഇടിവ്. പവന് 520 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇപ്പോള്‍ 34,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4315 രൂപയിലും എത്തി. 35,040 രൂപയായിരുന്ന തിങ്കളാഴ്ചയിലെ പവന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് സ്വര്‍ണ്ണ വില ഉയര്‍ന്നത്.

ദേശീയ വിപണിയിലും സമാനമായ വിലയിടിവ് സംഭവിച്ചിട്ടുണ്ട്. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം സ്വര്‍ണ്ണത്തിന് 46,853 രൂപയാണ് കുറഞ്ഞത്. 47,980 രൂപയില്‍ നിന്നാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,735.04 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കൊവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ്ഘടനകള്‍ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വര്‍ണ്ണ വില കൂടുന്നതിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

Exit mobile version