കണ്ണൂര്‍: ഉത്തര്‍പ്രദേശിലേയ്ക്ക് ട്രെയിനുണ്ടെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് നിരവധി കുടിയേറ്റ തൊഴിലാളികള്‍. രാവിലെ എട്ടുമണിയോടെയാണ് തൊഴിലാളികള്‍ കൂട്ടത്തോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് എത്തിയത്.
വളപട്ടണം ഭാഗത്തു നിന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയത്. തൊഴിലാളികള്‍ റെയില്‍വേ ട്രാക്കുവഴി നടന്നുവന്നതിനാല്‍ തന്നെ അധികമാര്‍ക്കും ഇവര്‍ സ്റ്റേഷനിലെത്തുന്നത് വരെ ശ്രദ്ധയില്‍പെട്ടതുമില്ലെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലേക്ക് ഇന്ന് ട്രെയിനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൂറ് കണക്കിന് തൊളിലാളികള്‍ എത്തിയത്. ബാഗും വസ്ത്രങ്ങളും ഉള്‍പ്പടെ തിരിച്ചുപോകുന്നതിന് തയ്യാറായാണ് ഇവര്‍ എത്തിയത്. ഇവര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് എത്തുമ്പോള്‍ മാത്രമാണ് ആര്‍ടിഎഫും പോലീസും ഉള്‍പ്പെടെയുള്ള സേന സംവിധാനം ഇക്കാര്യം അറിയുന്നത്.