ശബരിമലയില്‍ പുകഞ്ഞ് ഭക്ഷണവും..! പാഴ്‌സല്‍ ഭക്ഷണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുക്കം കലാശിച്ചത് അടിയില്‍

ശബരിമല: സന്നിധാനത്ത് യുവതീ പ്രവേശനത്തിന് പുറമെ ഭക്ഷണകാര്യവും ചര്‍ച്ചാവിഷയമാകുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം പാഴ്‌സലായി നല്‍കിയതിനെ തുടര്‍ന്നുണ്ടായ ഹോട്ടല്‍ വ്യാപാരികളുടെ തര്‍ക്കം ഒടുക്കം കലാശിച്ചത് സംഘഷത്തില്‍.

ആഹാരം പാഴ്‌സലായി അയ്യപ്പന്മാര്‍ക്ക് മുറികളില്‍ എത്തിച്ച് നല്‍കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒടുവില്‍ പോലീസെത്തി ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്‌നം ഒത്തു തീര്‍പ്പാക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.

സംഭവം ഇങ്ങനെ….

പാണ്ടിത്താവളത്ത് ഹോട്ടല്‍ നടത്താന്‍ ലേലമെടുത്ത തമിഴ്‌നാട് സ്വദേശി സന്നിധാനത്തെ വിവിധ പില്‍ഗ്രിം ഷെല്‍ട്ടറുകളിലും മരാമത്ത് മുറികളിലും എത്തി ഓര്‍ഡര്‍ എടുത്തശേഷം അയ്യപ്പന്മാര്‍ക്ക് പാഴ്‌സലായി ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മറ്റ് ഹോട്ടല്‍ ഉടമകള്‍ ഇയാള്‍ക്കെതിരെ പോലീസിലും ദേവസ്വം എക്‌സി. ഓഫീസര്‍ക്കും പരാതി നല്‍കി. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

തുടര്‍ന്ന് ഇവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷം കുത്തക ലേലത്തില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്നും ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ നല്‍കാന്‍ പാടില്ലെന്നും താക്കിത് നല്‍കി വിട്ടയച്ചു.

Exit mobile version