തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് പുതുതായി ചേര്‍ത്തത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 29 ആയി.
അതിനിടെ സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നി ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 630 ആയി ഉയര്‍ന്നു. ഇതില്‍ 130 പേര്‍ ചികിത്സയിലുണ്ട്.