തിരുവനന്തപുരം: പറവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് നേതാവിനെതിരെ കേസെടുത്തത്. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് നേതാവിനെതിരെ കേസെടുത്തത്. ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും എം സി ജോസഫൈന് അറിയിച്ചു.
Discussion about this post