പട്ടിത്താനം:തിങ്കളാഴ്ച വൈകീട്ട് എംസി റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ജംക്ഷനു സമീപം എക്‌സൈസ് സംഘത്തെ ആക്രമിച്ച കഞ്ചാവ് കേസിലെ പ്രതിയെ കൈവിലങ്ങോടെ മോചിപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.ആക്രമണം നടത്തിയവരെ വ്യക്തമായി മനസിലാകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
എന്നാല്‍ ഈ വിഡിയോയില്‍ പ്രതിയായ അച്ചു സന്തോഷ് താനാണ് പോലീസുകാരനെ കുത്തിയതെന്ന് സമ്മതിക്കന്നത് കാണാം.
‘സാറിനെ കടിച്ച കേസിലും തൃപ്പൂണിത്തുറയില്‍ പോലീസുകാരനെ കുത്തിയ കേസിലും പ്രതി ഞാന്‍ തന്നെയാണ്, വേറെ കുറെ കേസിലും ഞാന്‍ പ്രതിയാണ്’ എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട അച്ചു സന്തോഷ് അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയത് ഇപ്രകാരമാണ്.
വടി വാള്‍ ഉപയോഗിച്ചായിരുന്നു അക്രമി സംഘം പോലീസ് വാഹനം തടയുന്നത്.
അക്രമി സംഘം എത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഏറ്റുമാനൂര്‍ കിഴക്കുംഭാഗം മങ്ങാട്ടുതുണ്ടത്തില്‍ ജിസ് തോമസ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 15അംഗ സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി ഏറ്റുമാനൂര്‍, ചാത്തമല, കാണക്കാരി, കോട്ടമുറി കോളനി, കോട്ടയ്ക്കുപുറം കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.