വൈക്കം: ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങിതുടങ്ങിയതോടെ അതിശക്തമായ കാറ്റും മഴയുമാണ് കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ ലഭിക്കുന്നത്. ഇപ്പോഴും പലയിടങ്ങളിലും മഴ തുടരുകയാണ്. കോട്ടയത്ത് മഴ വന്‍ നാശനഷ്ടങ്ങളാണ് വരുത്തിയത്.
കോട്ടയം വൈക്കത്താണ് നാശനഷ്ടം കൂടുതല്‍ സംഭവിച്ചിരിക്കുന്നത്. അന്‍പതിലേറെ വീടുകളാണ് തകര്‍ന്നത്. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും കാറ്റിലും മഴയിലും തകര്‍ന്നു. നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. വൈക്കത്തിന്് സമീപുള്ള പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശംവിതച്ചു. വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായിരിക്കുകയാണ്.
Discussion about this post