തിരുവനന്തപുരം:കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകള്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍കൂടി പരിഗണിച്ചതിന് ശേഷമേ നടപ്പിലാക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ചതിന് ശേഷം മാത്രമേ പൊതു ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക. കെഎസ്ആര്‍ടിസി ജില്ലാ സര്‍വീസുകള്‍ ഓടിക്കുന്നത് പരിഗണനയിലുണ്ട്. ടാക്സി സര്‍വീസുകളില്‍ ഒരു യാത്രക്കാരന് മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളേക്കാള്‍ കേരളം ആവശ്യപ്പെടുന്നത് ട്രെയിന്‍ സര്‍വീസുകളാണെന്നാണ് മന്ത്രി പറഞ്ഞത്. 250 ബസുകളേക്കാള്‍ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോള്‍ പല സ്റ്റോപ്പുകളിലും നിര്‍ത്തേണ്ടിവരും. ട്രെയിനാകുമ്പോള്‍ അതിന് പരിധിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.