തിരുവനന്തപുരം:ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാനത്തിന്റെ ചരിത്രമുള്ളവരാണ് കെപിഎംഎസ് ആയതിനാല്‍ നവോത്ഥാനത്തിനൊപ്പമേ കേരള പുലയര്‍ മഹാസഭ നില്‍ക്കുകയുള്ളൂവെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.
Discussion about this post