തിരുവനന്തപുരം: ലോക്ക്ഡൗൺ നീട്ടുകയും മേയ് 31 വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിക്കുകയും ചെയ്തതോടെ എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം നാളെ പുറത്തുവന്നേക്കും. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു നേരത്തെ സംസ്ഥാനം നൽകിയിരുന്ന അറിയിപ്പ്.
എന്നാൽ, സ്കൂളുകൾ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദേശം വന്ന സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ ഒരുപക്ഷെ മാറ്റിവെച്ചേക്കാം. മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.
അതേസമയം സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പ്രവേശന നടപടികളും പൂർത്തിയായ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയവും നാളെ തുടങ്ങും. കൊവിഡ് മൂലം രണ്ട് മാസത്തോളമായി അടച്ചിട്ട സ്കുളൂകളിലാണ് പ്രവേശന നടപടികൾ തുടങ്ങുന്നത്. സമ്പൂർണ്ണയുടെ പോർട്ടലിലൂടെ ഓൺലൈൻ വഴിയോ നേരിട്ടെത്തിയോ പ്രവേശനം നേടാം.
Discussion about this post