കൊച്ചി: മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1927 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 1813 പേര്‍ക്കെതിരെയും കേസെടുത്തു. 1738 പേരാണ് ഇന്ന് അറസ്റ്റിലായത്. 964 വാഹനങ്ങളും പിടിച്ചെടുത്തു.
അതെസമയം രാജ്യത്ത് നാലാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 31 വരെയാണ് നാലാംഘട്ട ലോക്ക് ഡൗണ്‍. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 89, 60, 55
തിരുവനന്തപുരം റൂറല്‍ – 215, 215, 126
കൊല്ലം സിറ്റി – 140, 150, 80
കൊല്ലം റൂറല്‍ – 125, 114, 100
പത്തനംതിട്ട – 116, 128, 79
ആലപ്പുഴ- 68, 74, 33
കോട്ടയം – 63, 93, 4
ഇടുക്കി – 164, 73, 59
എറണാകുളം സിറ്റി – 85, 87, 50
എറണാകുളം റൂറല്‍ – 101, 85, 52
തൃശൂര്‍ സിറ്റി – 110, 142, 85
തൃശൂര്‍ റൂറല്‍ – 146, 164, 107
പാലക്കാട് – 79, 103, 38
മലപ്പുറം – 64, 91, 31
കോഴിക്കോട് സിറ്റി – 54, 54, 30
കോഴിക്കോട് റൂറല്‍ – 44, 66, 18
വയനാട് – 47, 0, 13
കണ്ണൂര്‍ – 33, 33, 2
കാസര്‍ഗോഡ് – 70, 6, 2
Discussion about this post