കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി. ഓപ്പറേഷന് സമുദ്ര സേതുവിന്റെ രണ്ടാം ഘട്ട രക്ഷാ ദൗത്യത്തില്‍ ഐഎന്‍എസ് ജലാശ്വയില്‍ 588 പ്രവാസികളാണ് ഉള്ളത്.
കപ്പലില്‍ 568 മലയാളികളും 20 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുമാണ് ഉള്ളത്. കപ്പലിലെ യാത്രക്കാരില്‍ ഏറെയും സ്ത്രീകളും, കുട്ടികളും പ്രായമായവരുമാണ്. ആദ്യഘട്ടത്തില്‍ മാല ദ്വീപില്‍ നിന്ന് 698 പ്രവാസികളെ ഐഎന്‍എസ് ജലാശ്വ നാട്ടില്‍ എത്തിച്ചിരുന്നു.
#VandeBharatMission#MoDAgainstCorona#OperationSamudraSetu phase 2..
She's back with some more..!! #INSJalashwa entering #Kochi harbour, with 588 Indians from #Maldives. First look!#bringhomeexpats#HarKaamDeshKeNaam
@indiannavy@SpokespersonMoD@CMOKerala @MOS_MEA @MEAIndia pic.twitter.com/C6XaEEtHPF— PRO Defence Kochi (@DefencePROkochi) May 17, 2020
Discussion about this post