ആര്‍എസ്എസ് ശാഖ നടത്തുന്നത് അലോസരപ്പെടുത്തുന്നു; പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമം, മുഖ്യപ്രതി പിടിയില്‍

കൊട്ടാരക്കര: ആര്‍എസ്എസ് ശാഖ നടത്തുന്നതിലുള്ള വിരോധം മൂലം ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. സദാനന്ദപുരം നിരപ്പുവിള വീട്ടില്‍ കലേഷ് (37) ആണ് അറസ്റ്റിലായത്.

ആര്‍എസ്എസ് ശാഖ നടത്തുന്നതിലുള്ള വിരോധം നിമിത്തം ഇരണൂര്‍ നിരപ്പുവിള യമുനമന്ദിരത്തില്‍ സുബിന്‍ദേവ്, സുഹൃത്ത് സൂരജ് എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുന്‍പും കൊലപാതക്കേസില്‍ പ്രതിയായിട്ടുള്ള കലേഷ് സംഭവത്തിനുശേഷം ഒളിവിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ മറ്റുപ്രതികളെല്ലാം നേരത്തേ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ കലേഷിന് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ശേഷം പിടികൂടുകയും ചെയ്തു. കൊട്ടാരക്കര എസ്‌ഐ രാജീവ്, എഎസ്‌ഐ മാരായ അനില്‍ കുമാര്‍, ഓമനക്കുട്ടന്‍, സിപിഒ മാരായ രതീഷ്, മഹേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version