കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു; വിടവാങ്ങിയത് നയതന്ത്ര ചുമതലയുളള പ്രായം കുറഞ്ഞ വ്യക്തി

കൊച്ചി :നയതന്ത്ര ചുമതലയുളള കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല (43) അന്തരിച്ചു. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു മരണം. ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് സെറിബ്രല്‍ ഹെമറേജിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുണൈറ്റഡ് നേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ചില്‍നിന്നാണ് കോണ്‍ഫ്ളിക്റ്റോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയത്. 2013 മുതല്‍ കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു.

മഞ്ജുവാണ് ഭാര്യ. ജോസ്ഫ്, റിയ എന്നിവര്‍ മക്കളാണ്. നീലേശ്വരം അസംപ്ഷന്‍ മൊണാസ്ട്രി ചര്‍ച്ചില്‍ വൈകുന്നേരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാരം. ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് വോസ് – എല്‍ടിടിഇ, മൂന്ന് ചുവരുകള്‍, അഫ്ഗാനിസ്ഥാന്‍ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Exit mobile version