പത്തനംതിട്ട: കോവിഡ് 19 ഭീതിയ്ക്കിടെ സൗദിയില്‍ നിന്നും നാടിന്റെ കരുതലിലേക്കെത്തിയ പ്രവാസി യുവതിയ്ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു. ഇലന്തൂര്‍ ഇടപ്പരിയാരം പാലകുന്നത്ത് വീട്ടില്‍ സംഗീത(30)യാണ് രണ്ട് ആണ്‍കുട്ടികളുടെ അമ്മയായത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കൊവിഡ് പരിശേധനയ്ക്ക് അമ്മയുടെയും കുട്ടികളുടെയും സ്രവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് സംഗീത സൗദിയിലെ ജിദ്ദയില്‍ നിന്ന് വിമാനത്തില്‍ നാട്ടിലെത്തിയത്. നെടുമ്പാശേരിയില്‍ നിന്ന് ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.