തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രതീക്ഷിച്ചതിലും നാലുദിവസം വൈകി മാത്രമെ എത്തുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ അഞ്ചിനാകും ഇത്തവണത്തെ കാലവർഷം എത്തുകയെന്നാണ് നിരീക്ഷകർ പറയുന്നത്.
ജൂൺ ആദ്യമാണ് സാധാരണ ഗതിയിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുക. ഇതിന് പകരം ജൂൺ അഞ്ചിനാകും ഇത്തവണ കാലവർഷമെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.
Forecast for the 2020 SW Monsoon Onset over Kerala
This year, the onset of s-west monsoon over Kerala is likely to be slightly delayed as compared to normal date of onset of 1st June. Its onset over Kerala this year is likely to be on 5th June with a model error of ± 4 days. pic.twitter.com/TRX1miwkUA
— RWFC New Delhi (@RWFC_ND) May 15, 2020
അതേസമയം, സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് പറയുന്നത് കേരളത്തിൽ മെയ് 28 ന് മൺസൂൺ എത്തുമെന്നാണ്. ഇക്കാര്യത്തിൽ രണ്ട് ദിവസത്തെ വരെ വ്യതിയാനം വരാമെന്നും അവർ പറയുന്നു.
ആൻഡമാൻ തീരത്തിന് സമീപം കടലിൽ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
The onset date of Southwest Monsoon over Kerala this year is expected on 28th May with an error margin of +/- 02 days. #monsoon #Monsoon2020 #weather #WeatherForecast https://t.co/Q8Lgm02oEK
— SkymetWeather (@SkymetWeather) May 15, 2020
Discussion about this post