തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴ്നാട്ടില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്ന് എത്തിയ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. നിലവില്‍ 80 പേര് ചികിത്സയില്‍ ഉണ്ട്.
സംസ്ഥാനത്ത് ആകെ 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 48287 പേര് വീടുകളിലും 538 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട് 17, കാസര്‍കോട് 16 എന്നിങ്ങനെയാണ് ഇന്ന് കൂടുതല്‍ പേരുള്ള ജില്ലകള്‍. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് ആശുപത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Discussion about this post