തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുമ്പോള്‍ നിലവില്‍ കേരളസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന 22 ലക്ഷത്തിലധികം പേര്‍ പദ്ധതിയില്‍ നിന്ന് പുറത്താകും.
41 ലക്ഷം കുടുംബാംഗങ്ങള്‍ക്കാണ് നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ലഭിക്കുന്നുണ്ട്. ആയുഷ്മാന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പതിനായിരത്തില്‍ കുറവ് മാസവരുമാനം ലഭിക്കുന്നവര്‍ക്ക് മാത്രമേ അതിന്റെ ആനുകൂല്യം ലഭിക്കുകയുളളു.
2011 ലെ സെന്‍സെസ് പ്രകാരം പട്ടിക തയ്യാറാക്കിയാല്‍ നിലവില്‍ ആനുകൂല്യം ലഭിക്കുന്ന 22.5 ലക്ഷത്തോളം കുടുംബങ്ങള്‍പുറത്താകും. ആര്‍എസ്ബിവൈ, ചിസ് പദ്ധതികളില്‍ 1785 രോഗ ചികിത്സാ പാക്കേജ് ഉണ്ടായിരുന്നത്, പുതിയ പദ്ധതിയോടെ 1350 ആയി കുറയുകയും ചെയ്യും. കേരളത്തിലെ ജനങ്ങള്‍ ആശങ്കയോടെയാണ് ഇത് കാണുന്നത്.