കൊച്ചി: ലോക്ക്ഡൗണില്‍ ജിദ്ദയില്‍ നിന്നുള്ള 152 പ്രവാസികളുമായി എയര്‍ ഇന്ത്യ പ്രത്യേക വിമാനം കൊച്ചിയിലിറങ്ങി. മൂന്ന് കുഞ്ഞുങ്ങളുള്‍പ്പടെയാണ് എത്തിയത്.
ഒരാള്‍ക്ക് 950 റിയാല്‍ നിരക്ക് ഈടാക്കിയാണ് ജിദ്ദ-കൊച്ചി വിമാനത്തില്‍ യാത്രക്കാരെ എത്തിച്ചത്. ജിദ്ദയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദു ചെയ്താണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
ഡല്‍ഹി വിമാനത്തില്‍ ഡല്‍ഹി, ഹരിയാന സ്വദേശികള്‍ക്കു മാത്രമായി യാത്ര പരിമിതപ്പെടുത്തിയതു മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് വിമാനം റദ്ദു ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 139 യാത്രക്കാര്‍ മാത്രമാണ് ഡല്‍ഹി വിമാനത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് മടങ്ങാനായി നൂറുകണക്കിന് ആളുകള്‍ എംബസിയുടെ പരിഗണനയ്ക്കായി കാത്തുനില്‍ക്കുമ്പോഴാണ് ഇത്.
Discussion about this post