കോഴിക്കോട്: ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട്
എത്തി. രാത്രി 10 മണിക്ക് കോഴിക്കോടെത്തിയ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ (02432) ട്രെയിന്‍ പത്ത് മിനിറ്റിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു. 216 യാത്രക്കാരാണ് കോഴിക്കോട് ഇറങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംക്ഷനിലും 5.25നു തിരുവനന്തപുരത്തും എത്തിച്ചേരും. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരുണ്ട്.
മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷമായിരിക്കും സ്റ്റേഷന് പുറത്തേക്ക് ഇറക്കുക. യാത്രക്കാരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധ ഹെല്‍പ്പ് ഡെസ്ക്കുകളിലായി പരിശോധിക്കും.
തുടര്‍ന്ന് രോഗലക്ഷണമുള്ളവരെ അതത് ജില്ലകളിലെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ളവരെ സ്റ്റേഷന് പുറത്ത് ക്രമീകരിച്ച കെഎസ്ആര്‍ടിസി ബസുകളില്‍ ആളുകളെ വീടുകളില്‍ എത്തിക്കും.
സ്റ്റേഷനില്‍ നിന്നു വീടുകളിലേക്കു കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഡ്രൈവര്‍ ഹോം ക്വാറന്റീന് സ്വീകരിക്കണം. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
Discussion about this post