തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിബന്ധനകളോടെ സംസ്ഥാനത്ത് ബസ് സര്‍വീസ് തുടങ്ങുമ്പോള്‍ മിനിമം ചാര്‍ജ്ജ് 20 രൂപയാക്കണമെന്ന് ബസുടമകള്‍. കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകളുടെ നിബന്ധനയില്‍ പറയുന്നു.
പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുന:സ്ഥാപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ പാടുള്ളൂ. അപ്പോള്‍ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും.
നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല, മോട്ടോര്‍ വാഹന മേഖല പ്രതിസന്ധിയിലാണ്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ സ്പെഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്. നിരക്ക് വര്‍ധന ലോക്ഡൗണ്‍ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post