തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാം. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില പൊതുപരീക്ഷ എഴുതുന്ന എസ് സി- എസ്ടി, മലയോര മേഖലയില്‍ താമസിക്കുന്നവര്‍, തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വേണ്ടി 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. 20000 വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും.
പ്രാദേശിക പരിശീലന കേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക. അധിക പഠന സാമഗ്രികള്‍ മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, പരീക്ഷ സഹായി എന്നിവയും വിതരണം ചെയ്യും.
Discussion about this post