തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ഇപി ജയരാജന്. പാസ് ഇല്ലാതെ വാളയാറില്‍ എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് സംഭവത്തിനടിസ്ഥാനം. കൊവിഡ് സ്ഥിരീകരിച്ചതോടെ വാളയാറില്‍ സമരത്തിലുണ്ടായിരുന്ന ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലി തര്‍ക്കങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
മന്ത്രിയുടെ വാക്കുകള്‍;
ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ ലംഘിക്കരുത്. കൊവിഡ് ആര്‍ക്കും പിടിപ്പെടാം. ഏറ്റവും ഫലപ്രദമായ നിലയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുകയാണ് ഇപ്പോള്‍. അതിനാല്‍ തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളെല്ലാം എല്ലാവരും പാലിക്കണം. എംപിക്കും എംഎല്‍എക്കും കൊവിഡ് വരില്ലെന്ന് ആരും ചിന്തിക്കരുത്. ആര്‍ക്കും കൊവിഡ് പിടിപ്പെടാം. നല്ല നാളേക്ക് വേണ്ടി എല്ലാവരും ചിന്തിക്കണം.
ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയാനാഗ്രഹിക്കുന്നില്ലെന്നും ഇപ്പോള്‍ തര്‍ക്കത്തിനില്ലെന്നും ഇപി ജയരാജന് പറഞ്ഞു. നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണം. നിലവിലെ പരിശോധരീതികള്‍ ആരും തെറ്റിക്കരുത്. ജനസേവനം എന്നത് രോഗവ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കലാണ്. ബഹളം വയ്ക്കല്‍ അല്ല. മദ്യ ഉപയോഗം അനിനിയന്ത്രിതമാണെന്നും അതിനെ നിയന്ത്രിക്കാനാണ് വിര്‍ച്വല്‍ ക്യൂവും ആപ്പും കൊണ്ടുവരുന്നത്.
Discussion about this post