തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുക കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. അതേസമയം സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ ഏത് രീതിയില്‍ നിരക്ക് ക്രമീകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബസിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി.
കൊവിഡ് കാലത്ത് ബസില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ബസ് സര്‍വീസുകള്‍ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം നിരക്ക് വര്‍ധനവ് കൊവിഡ് കാലത്ത് മാത്രമായിരിക്കും.
Discussion about this post