കേരളാ പോലീസ് പങ്കുവെച്ച ട്രോളിനെതിരെ വിമര്‍ശനവുമായി സുഡാനി ഫ്രം നൈജീരിയയിലെ താരം സാമുവല്‍ റോബിന്‍സണ്‍. ഫേസ്ബുക്കിലൂടെയാണ് താരം പോലീസിനെതിരെ വിമര്‍ശനം തൊടുത്തത്. മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് കേരളാ പോലീസ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കേരള പോലീസ് പറയുന്നുണ്ട്. പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് കൊണ്ട് വരുന്ന ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കാനും പോസ്റ്റില്‍ പറയുന്നു. ഇതിനെതിരെയാണ് സാമുവല്‍ രംഗത്തെത്തിയത്. എല്ലാ നൈജീരിയക്കാരും തട്ടിപ്പുകാരല്ലെന്നും ഇതുപോലുള്ള സന്ദേശങ്ങള്‍ക്ക് തന്റെ ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സാമുവല്‍ റോബിന്‍സണ്‍ തുറന്നടിച്ചു. ‘ഇതുപോലുള്ള കാര്യങ്ങള്‍ക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു.
ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാന്‍ അഭിനന്ദിക്കുന്നില്ല’ സാമുവല്‍ കുറിച്ചു. താരത്തിന് പിന്തുണയുമായി ഒട്ടനവധിപേര്‍ രംഗത്തെത്തി. താരത്തിന്റെ പ്രതികരണം വൈറലായതോടെ കേരള പോലീസ്, ഫേസ്ബുക്ക് പേജില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇതുപോലുള്ള കാര്യങ്ങള്‍ക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാന്‍ അഭിനന്ദിക്കുന്നില്ല. ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് ഞാന്‍ ഒരു തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ നിരവധി അഴിമതികള്‍ ചൈനീസ് അല്ലെങ്കില്‍ വിയറ്റ്‌നാം ഉത്ഭവമാണ്, അവ നൈജീരിയന്‍ കോഡ് നാമങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാന്‍ വിലമതിക്കുന്നില്ല.
നിങ്ങള്‍ ഒരു ഇന്ത്യന്‍ മനുഷ്യനായതുകൊണ്ട് നിങ്ങള്‍ ഒരു റേപ്പിസ്റ്റ് അല്ല. ഇവ സാമാന്യവല്‍ക്കരിക്കുന്നത് നിര്‍ത്തുക ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല. നന്ദി- അദ്ദേഹം കുറിച്ചു.