കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡൈവറിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. മലപ്പുറത്തും കണ്ണൂരിലും ഒരൊ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്.
പോലീസുകാരെ കൂടാതെ ട്രക്ക് ഡ്രൈവറിലൂടെ വയനാട്ടില്‍ രണ്ട് പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്. അതെസമയം സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി വരികയാണ്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.ഇന്ന് ആകെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര് ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.
Discussion about this post