തിരുവനന്തപുരം: പിഎസ്‌സിയുടെ ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കും. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗത്തിന്റെതാണ് തീരുമാനം. മലയാളം കൂടാതെ തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും.
പിഎസ്‌സിയുടെ ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തിലും വേണമെന്ന് ആവശ്യമുന്നയിച്ച് പിഎസ്സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമരം നേരത്തെ നടന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിയും ഉള്‍പ്പടെയുള്ള സാംസ്‌കാരിക ചലച്ചിത്ര വ്യക്തിത്വങ്ങള്‍ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.
സമരക്കാരുടെ ആവശ്യം ന്യായമാണെന്ന് കണ്ടതോടെ അത് പരിശോധിക്കാന്‍ മുഖ്യമന്ത്രി പിഎസ്സിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പിഎസ്സി പരീക്ഷ മലയാളത്തില്‍ വേണമെന്ന ആവശ്യം സര്‍ക്കാരും പിഎസ്സിയും തത്വത്തില്‍ അംഗീരിച്ചിരുന്നു.
Discussion about this post