തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ വീണ്ടും മദ്യശാലകൾ തുറക്കാനിരിക്കെ സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു. വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് മദ്യവില വർധിച്ചത്. മദ്യം ബാറുകളിൽ നിന്ന് പാഴ്സലായി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വെർച്വൽ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നൽകി.
മന്ത്രിസഭ അംഗീകരിച്ച മദ്യത്തിന്റെ പുതുക്കിയ വില:
മാക്ഡവൽ ബ്രാണ്ടി ഫുൾ: പഴയ വില 560 രൂപ, പുതിയ വില 620 രൂപ
ഹണി ബീ ബ്രാണ്ടി ഫുൾ: പഴയ വില 560 രൂപ, പുതിയ വില 620 രൂപ
സെലിബ്രേഷൻ റം ഫുൾ പഴയ വില 520 രൂപ, പുതിയ വില 580 രൂപ
ഓൾഡ് മങ്ക് റം ഫുൾ പഴയ വില 770 രൂപ, പുതിയ വില 850 രൂപ
ഗ്രീൻ ലേബൽ വിസ്കി ഫുൾ പഴയ വില 660 രൂപ, പുതിയ വില 730 രൂപ
മാജിക് മൊമന്റ്സ് വോഡ്ക ഫുൾ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ
എംഎച്ച് ബ്രാണ്ടി ഫുൾ പഴയ വില 820 രൂപ, പുതിയ വില 910 രൂപ
എംജിഎം വോഡ്ക ഫുൾ പഴയ വില 550 പുതിയ വില 620 രൂപ
സ്മിർനോഫ് വോഡ്ക ഫുൾ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
ബെക്കാഡി റം: ഫുൾ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ
Discussion about this post