തിരുവനന്തപുരം: കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്നതിനു പിന്നാലെ സംസ്ഥാനത്ത് ആശങ്ക പരത്തി ഡെങ്കിപ്പനിയും. ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ, 432 പേരില്‍ രോഗലക്ഷണം കണ്ടെത്തുകയും ചെയ്തു.
ഈ വര്‍ഷം ഇതുവരെ 885 കേസുകളായി ഉയര്‍ന്നു. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്തേതിനേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മാത്രം 12 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
46 പേര്‍ക്ക് രോഗലക്ഷണമുണ്ട്. 22 പേര്‍ക്ക് എലിപ്പനിയും 352 പേരില്‍ ചിക്കന്‍പോക്‌സും ഈ മാസം റിപ്പോര്‍ട്ട് ചെയ്തതായും കണക്കുകള്‍ പറയുന്നു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍.
Discussion about this post