പത്തനംതിട്ട: ശബരിമലയില്‍ ഇനി അന്നദാനം നടത്തുന്നത് ആര്‍എസ്എസ് അനുകൂല സംഘടന. കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ശബരിമല സമരത്തില്‍ മുന്നില്‍ നിന്ന അയ്യപ്പസേവാ സമാജം എന്ന സംഘടനയ്ക്ക് കരാര്‍ നല്കാന് തീരുമാനമായത്. അയ്യപ്പ സേവാ സമാജവുമായി ദേവസ്വം ബോര്‍ഡ് ഉടനെ കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മൂന്ന് വര്‍ഷത്തിലധികമായി ദേവസ്വം ബോര്‍ഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പസേവാ സമാജത്തിന് നല്‍കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം പോലും മറികടന്നാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്നും ആരോപണം ഉയരുന്നു.നേരത്തെ ശബരിമലയിലെ അന്നദാനം വിവിധ സംഘടനകളാണ് നടത്തിവന്നത്. എന്നാല്‍ ഇത്തരം സംഘടകള്‍ക്കെതിരെ പണപ്പിരിവ് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് മൂന്ന് വര്‍ഷം മുമ്പ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്നദാനത്തിനുള്ള അവകാശം ദേവസ്വം ബോര്‍ഡിന് മാത്രമായി നല്‍കിയത്.
അതേസമയം ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്കാണ്.
Discussion about this post