തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കിയിലും വയനാട്ടിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാളെ മുതല്‍ 16 വരെയും വയനാട്ടില്‍ നാളെയും മറ്റന്നാളും ശക്തമായ മഴ പെയ്യും. അറബിക്കടലില്‍ ലുബാന് ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും ശക്തമായി തുടരുന്നു. ഇതിന്റെ പ്രതിഫലനമായിട്ടാണ് കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായി മഴ പെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.