തിരുവനന്തപുരം; നടി സരയു മോഹന്‍ ഒരു പരിപാടിക്കിടെ നടത്തിയ അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം. സ്ത്രീ പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു സരയു പറഞ്ഞത്.
ഒരു വര്‍ഷം മുന്‍പ് അമൃതാ ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു സരയു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സരയുവിന്റെ സ്ത്രീ വിരുദ്ധ പരാമര്ശത്തിനെതിരയെ സോഷ്യല്‍ മീഡിയ വിമര്‍ശനമുയര്‍ത്തി. നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയത്.
വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. ഒരു വര്‍ഷം മുന്‍പ് നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് പ്രചരിക്കുന്നതെന്നും ചിന്തകള്‍ കൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും താന്‍ ഒരുപാട് മുന്നിലേക്ക് വന്നുവെന്നും സരയു പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങള്‍ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. വീടിനുള്ളിലെ സുരക്ഷിത്വത്തില്‍ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്. ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സരയു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നമസ്കാരം,2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി ഒരുക്കുന്നു എന്നറിയുന്നു…ഞാന്‍ ചിന്തകള്‍ കൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും ഈ വര്‍ഷങ്ങള്‍ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു…
അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങള്‍ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്…വീടിനുള്ളിലെ സുരക്ഷിത്വത്തില്‍ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്… ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങള്‍ ഉണ്ടായിരുന്നു….
സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണം എന്ന് തേന്‍പുരട്ടിയ വാക്കുക്കളാല്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേണ്‍ എടുത്ത് പോരുകയായിരുന്നു… അതാണ് എന്നിലെ സ്ത്രീയോട് ഞാന്‍ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം…
പറഞ്ഞുവന്നത് ഇത്രേ ഉള്ളു…ഞാന്‍ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങള്‍ കലഹിച്ചോണ്ടിരിക്കുന്നത്….എനിക്ക് ഇനിയും ഇതിന് മുകളില്‍ സമയം ചിലവഴിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല….
എന്നിലെ മാറ്റങ്ങളുടെ നേര്‍ത്ത സാദ്ധ്യതകള്‍ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തില്‍ ചെയ്യാവുന്ന വീഡിയോ ഷെയര്‍ ഒഴിവാക്കി 2 വരികള്‍ കൃത്യമായി, ഊര്‍ജം പകരുന്ന തരത്തില്‍ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് സ്നേഹം…തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെ?? ശുഭരാത്രി.
Discussion about this post