കണ്ണൂര്‍: ദുബായില്‍ നിന്നും പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള കത 814 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.24നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കു ശേഷം കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക.
ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് അയക്കുക. വിമാനത്താവളത്തില്‍ നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്ക്രീനിംഗിന് വിധേയരാക്കുകയും ക്വാറന്റൈനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വാറന്റൈീന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ദോഹ – തിരുവനന്തപുരം വിമാനം ഒരു മണിക്കൂര്‍ വൈകും. ഈ വിമാനത്തില്‍ ടിക്കറ്റ് എടുത്ത എട്ടു പേരെ ഒഴിവാക്കി. യാത്രനുമതിയില്ലാത്തതാണ് കാരണമെന്നാണ് സൂചന. പകരം പുതിയ രണ്ട് പേരെ വിമാനത്തില്‍ ഉള്‍പ്പെടുത്തി. ആകെ 177 പേരാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്.
Discussion about this post