അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട് ആണ്‍കുഞ്ഞ്; കുളിപ്പിച്ച്, പുത്തനുടുപ്പ് അണിയിച്ച് സ്‌നേഹക്കൂടൊരുക്കി മാലാഖമാരും

മഞ്ചേരി: ലോക നഴ്‌സ് ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് ഭൂമിയിലെ മാലാഖമാര്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് സമീപമുള്ള അമ്മത്തൊട്ടിലിലാണ് ചൊവ്വാഴ്ച പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

2.3 കിലോഗ്രാം ഭാരമുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ്. കുഞ്ഞിനെ മിനി, ലിജി, സുജാത, അനില എന്നിവര്‍ ചേര്‍ന്ന് കുളിപ്പിച്ച്, പുത്തനുടുപ്പ് അണിയിച്ച് ന്യൂബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

പൂര്‍ണ്ണ വളര്‍ച്ചയും ആരോഗ്യവും ഉള്ള കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രമായ മൈലപ്പുറത്തേക്ക് പിന്നീട് അധികൃതര്‍ മാറ്റി. മഞ്ചേരി അമ്മതൊട്ടിലില്‍ ലഭിയ്ക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്.

Exit mobile version