തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കേരളത്തിന് പുറത്തുള്ളവര്‍ക്ക് KEAM പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം ലഭിക്കും. പോളിടെക്‌നിക് കഴിഞ്ഞ് എന്‍ജി. ലാറ്ററല്‍ എന്‍ട്രിക്ക് പ്രവേശനപരീക്ഷ ഒഴിവാക്കി. എല്‍എല്‍ബി മൂന്നാംവര്‍ഷ പരീക്ഷ ജൂണ്‍ 13ന്. അഞ്ചാംവര്‍ഷ പരീക്ഷ ജൂണ്‍ 14ന്.
എംബിഎ പരീക്ഷ ജൂണ്‍ 21ന്, എംസിഎ പരീക്ഷ ജൂലൈ നാലിന്. പോളിടെക്‌നിക് അവസാനസെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം. പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള കോളജുകളില്‍ പരീക്ഷയെഴുതാം.
Discussion about this post