തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കുന്നുണ്ട്. ഇത് ഫലത്തില്‍ റൂം ക്വാറന്റീന്‍ ആകണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നതിന് അപ്പുറത്തേക്ക് ആരും പെരുമാറരുത്. കുട്ടികള്‍, പ്രായമായര്‍, രോഗമുള്ളവര്‍ എന്നിവരുമായി ഒറു ബന്ധവും പാടില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഇവിടെയുള്ളവരും അക്കാര്യത്തില്‍ ജാഗ്രത കാട്ടണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
എങ്ങിനെയാണോ ഇതുവരെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്, ആ സൂക്ഷ്മത ഇനിയും വേണം. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തല്‍ പോലീസിന്റെ ബാധ്യതയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണം. സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നുണ്ട്. പക്ഷെ നാം പൂര്‍ണ്ണമായി സുരക്ഷിതരയെന്ന ബോധ്യത്തോടെ മുന്‍പത്തേത് പോലെ പെരുമാറാന്‍ ആരും തുനിയരുതെന്നും മുഖ്യമന്ത്രി കൂട്ടച്ചേര്‍ത്തു.
നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണം എന്ന തീരുമാനം എടുത്തു. അതിന്റെ ഭാഗമായി കൊവിഡ് ജാഗ്രതാ വെബ്‌പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും പാസും നിര്‍ബന്ധമാക്കിയത്. സഹോദരങ്ങള്‍ മറ്റിടങ്ങളില്‍ അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ച് ബോധ്യമുണ്ട്. സുരക്ഷിതമല്ലാതെയുള്ള യാത്രകള്‍ പ്രയാസം വര്‍ധിപ്പിക്കും. ഓരോരുത്തരുടെയും സുരക്ഷ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.