കൊച്ചി: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 32 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ചെന്നൈയില്‍ നിന്ന് വന്ന ആറ് പേര്, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേര്, നിസാമുദ്ദീനില്‍ നിന്നും വന്ന രണ്ട് പേര്, വിദേശത്ത് നിന്ന് വന്ന 11 പേര് എന്നിവര്‍ക്ക് രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. 9 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. ഇതില്‍ ആറ് പേര് വയനാട്ടിലാണ്. ചെന്നൈയില്‍ പോയിവന്ന ലോറി ഡ്രൈവറുമായും സഹ ഡ്രൈവറുമായും സമ്പര്ക്കമുള്ളവരാണിവര്.
കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നു. വിദേശത്ത് നിന്നും സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസി സഹോദങ്ങള്‍ തിരിച്ചെത്തുന്നു. ഈയാഴ്ച മുതല്‍ കൂടുതല്‍ പേരെത്തും. രോഗബാധിത മേഖലയില്‍ നിന്ന് വരുന്നവരെയും കുടുംബത്തെയും സംരക്ഷിക്കുക, സമൂഹവ്യാപന ഭീതിയെ അകറ്റി നിര്‍ത്തുക എന്നിവയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post