മാനന്തവാടി: മകളെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം നടത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ച് കൊഴിച്ചു. മാനന്തവാടി മുതിരേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുഴയില്‍ കുളിച്ചു മടങ്ങുന്നതിനിടയില്‍ മകളെയും കൂട്ടുകാരെയും അഞ്ചു പേര് ശല്യം ചെയ്യുകയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിക്കാരന് പറയുന്നു.
ഇത് ചോദ്യം ചെയ്തതിന് പിതാവിനെ ക്രൂരമായി മര്‍ദിച്ചു. മുഖത്ത് വടികൊണ്ട് അടിച്ച് പല്ലു കൊഴിച്ചു. മകളെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ രണ്ടുപേര്‍ അറിയാവുന്നവരാണ്. അതേസമയം, കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
പരാതി നല്‍കിയെങ്കിലും അറസ്റ്റുണ്ടായിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയത് ശരിയായിട്ടല്ലെന്നും പരാതിക്കാര്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച തന്നെ പരാതിയില്‍ കേസെടുത്തെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറയുന്നു.
Discussion about this post