കൊച്ചി: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ധനസഹായമായി 1000 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. 1000 രൂപ കിട്ടുന്നത് ആര്‍ക്കൊക്കെ വിശദാംശങ്ങള്‍ ഇങ്ങനെ
?ആര്‍ക്കൊക്കെയാണ് വ്യാഴാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ധനസഹായമായി 1000 രൂപ വീതം കിട്ടുന്നത്?
?കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക്
?എന്ന് മുതല്‍ വിതരണം ആരംഭിക്കും ?
?14-05-2020 വ്യാഴാഴ്ച മുതല്‍
?എത്ര പേര്‍ക്ക് ലഭിക്കും ?
?14,78,236 കുടുംബങ്ങള്‍ക്ക് ലഭിക്കും. റേഷന്‍ കാര്‍ഡ് ഉടമയാണ് ഗുണഭോക്താവ്.
?ഗുണ ഭോക്താക്കളുടെ പട്ടിക എവിടെ നിന്ന് ലഭിക്കും?
?ബുധനാഴ്ച റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും
?പട്ടികയില്‍ പേരുള്ളവര്‍ എന്താണ് ചെയ്യേണ്ടത്?
?പട്ടികയില്‍ പേരുള്ളവര്‍ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നല്‍കിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തുമ്പോള്‍ ഒപ്പിട്ട് ഏല്‍പ്പിച്ചു പണം കൈപ്പറ്റുക
?പണവുമായി എത്തുമ്പോള്‍ എന്തെങ്കിലും ഫീസ് ഗുണഭോക്താവ് രൂപ കൊണ്ട് തരുന്ന സഹകരണ ബാങ്ക് ജീവനക്കാരാണ് നല്‍കേണ്ടതുണ്ടോ?
?യാതൊരു തുകയും നല്‍കേണ്ടതില്ല.വിതരണം നടത്തുന്നതിന് വേണ്ട ചെലവ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട്
?സത്യപ്രസ്താവനയില്‍ ബാങ്ക് അക്കൗണ്ട് നമ്പറും ഒന്നില്‍ കൂടുതല്‍ ആധാര്‍ നമ്പറും രേഖപ്പെടുത്തുന്നത് എന്തിനാണ്?
?യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഇനി ഇത്തരം സഹായം നല്‍കേണ്ടി വരികയാണെങ്കില്‍ നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കാനും.
?ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത മാനദണ്ഡം എന്താണ്?
?ബി പി എല്‍ അന്ത്യോദയ റേഷന്‍ കാര്‍ഡുടമകളുടെ പട്ടിക സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ /ക്ഷേമ നിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയുമായി ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ ഒത്തു നോക്കി പെന്‍ഷന്‍ വാങ്ങാത്തവരെ കണ്ടു പിടിക്കുകയാണ് ചെയ്തത്.ഇതിനു വേണ്ട സാങ്കേതിക സഹായം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്മാറ്റിക്‌സ് സെന്റര്‍ കേരളം, സംസ്ഥാന സര്‍ക്കാരിന്റെ IITMK എന്നീ സ്ഥാപനങ്ങള്‍ ആണ് നല്‍കിയത്.
?ഇനിയും ആര്‍ക്കെങ്കിലും തുക ലഭിക്കാത്ത സാഹചര്യമുണ്ടോ?
?റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ ആയതിനാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഇതിന്റെ പരിധിയില്‍ വരില്ല.
?സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുമ്പോള്‍ ഇതിനു വേണ്ട തുക അവിടെ നിന്നാണ് കണ്ടെത്തിയത്?
?മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക കണ്ടെത്തിയത്.
?ഇത് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ?
?കേന്ദ്ര സര്‍ക്കാര്‍ ഈയിനത്തില്‍ യാതൊരു സാമ്പത്തിക സഹായവും നല്‍കുന്നില്ല
Discussion about this post