തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും നഴ്സുമാര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് വഴി നഴ്സ് ദിനാശംസകള്‍ നേര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഈയവസരത്തില്‍ എല്ലാ നഴ്സുമാര്‍ക്കും ഒരിക്കല്‍ കൂടി നഴ്സസ് ദിനാശംസകള്‍ നേരുന്നുവെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നഴ്സ് ദിനാശംസകള്‍ നേര്‍ന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മ്ന്ത്രി അറിയിച്ചത്. കൂടാതെ നഴ്സുമാര്‍ക്ക് ആശംസ അര്‍പ്പിച്ചുള്ള വീഡിയോയും മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഫേസ് ബുക്ക് പോസ്റ്റ്:
നഴ്സസ് വാരാഘോഷവും നഴ്സസ് ദിനാചരണവും വളരെ വിപുലമായ രീതിയില്‍ നടത്താറുണ്ടായിരുന്നു. ഈ കൊവിഡ് കാലഘട്ടത്തില്‍ വിപുലമായ ആഘോഷങ്ങളൊക്കെ ഒഴിവാക്കി. എങ്കിലും ഓരോരുത്തരും നല്കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും നഴ്സുമാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ നേര്‍ന്നു. ഏറെ നേരം അവരുമായി സംസാരിച്ചു.
ഈ കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളായി ഒപ്പം നില്‍ക്കുകയാണ്. ആവശ്യത്തിനുള്ള മരുന്ന്, പിപിഇ കിറ്റ്, മാസ്ക്, അതുപോലെ രോഗീ പരിചരണത്തിനാവശ്യമായ ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഈയവസരത്തില്‍ എല്ലാ നഴ്സുമാര്‍ക്കും ഒരിക്കല്‍ കൂടി നഴ്സസ് ദിനാശംസകള്‍. സര്‍ക്കാര്‍ ഒപ്പമുണ്ട്.
Discussion about this post